Image

മുത്തലാഖ്‌ നിയമഭേദഗതി വേഗം നടപ്പാക്കണമെന്ന്‌ ജോസഫൈന്‍

Published on 28 August, 2018
മുത്തലാഖ്‌ നിയമഭേദഗതി വേഗം നടപ്പാക്കണമെന്ന്‌ ജോസഫൈന്‍

തിരുവനന്തപുരം:   മുത്തലാഖുമായി ബന്ധപ്പെട്ട്‌ സ്‌ത്രീകള്‍ക്ക്‌ അനുകൂലമായ നിയമം എത്രയും പെട്ടെന്ന്‌ രാജ്യത്ത്‌ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫെയ്‌ന്‍ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂരില്‍ 23 വയസുള്ള യുവതിയെ പെരുമ്‌ബ സ്വദേശിയായ ഭര്‍ത്താവ്‌ ഒരു കുറിപ്പിലൂടെ മുത്തലാഖ്‌ ചൊല്ലിയ വിഷയത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും എം സി ജോസഫെയ്‌ന്‍ അറിയിച്ചു.

കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു വിവാദ വിഷയമാണ്‌ മുത്തലാഖ്‌. തികച്ചും സ്‌ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്‌. രാജ്യത്ത്‌ വിവാഹമോചനം നല്‍കേണ്ടത്‌ കോടതിയാണെന്നും മത സംവിധാനമോ മത മേലധ്യക്ഷന്‍മാരോ മതനേതാക്കന്‍മാരോ അല്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

കുറിപ്പിലൂടെ മതനേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ പോലും അല്ലാതെ സ്‌ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. ഇത്‌ മാറണം. സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ ശക്തമായി ഇടപെട്ട്‌ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എം സി ജോസഫെയ്‌ന്‍ വ്യക്തമാക്കി.

വെള്ളക്കടലാസില്‍ എഴുതി നല്‍കിയാണ്‌ അഞ്ച്‌ വര്‍ഷത്തെ വിവാഹബന്ധമുളള യുവതിയെ മൊഴി ചൊല്ലിയതെന്ന്‌ മാധ്യമ വാര്‍ത്തകളിലുണ്ട്‌. ഈ വിവാഹ ബന്ധത്തില്‍ നാലു വയസുള്ള മകനുണ്ട്‌. കഴിഞ്ഞമാസം മുത്തലാഖ്‌ നല്‍കി, ഒമ്‌ബത്‌ ദിവസങ്ങള്‍ക്ക്‌ ശേഷം പെരുമ്‌ബ സ്വദേശിയായ ഭര്‍ത്താവ്‌ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും വാര്‍ത്തകളിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക