Image

പ്രളയം നേരിട്ടപ്പോള്‍ സാഹിത്യ പ്രതിഭകളെയും യേശുദാസിനെയും കാണാന്‍ കിട്ടിയില്ല എന്ന് പി.സി ജോര്‍ജ്

Published on 30 August, 2018
പ്രളയം നേരിട്ടപ്പോള്‍ സാഹിത്യ പ്രതിഭകളെയും യേശുദാസിനെയും കാണാന്‍ കിട്ടിയില്ല എന്ന് പി.സി ജോര്‍ജ്
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി നിരവധി സുമനസുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം ഒരു പ്രളയം ഉണ്ടായ സാഹചര്യത്തില്‍ കലാകാരന്മാരെയും, സാഹിത്യ പ്രതിഭകളും രംഗത്ത് വന്നില്ല എന്ന് പി. സി ജോര്‍ജ് എം .എല്‍.എ.
താന്‍ ഏറെ ആരാധ്യനായി കാണുന്ന വ്യക്തിയാണ് ഗായകന്‍ യേശുദാസ്. എന്നാല്‍ അദ്ദേഹത്തെ പോലും കാണാന്‍ കഴിഞ്ഞില്ല എന്നും അത് ഏറെ വേദനിപ്പിച്ചു എന്നും പി സി നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ ഇതിനു മറുപടി മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം വിദേശത്താണ് എന്നും പ്രളയയക്കെടുതി നേരിടുന്നവര്‍ക്കായി സഹായം നല്‍കാം എന്നും തന്നെ അറിയിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് നിയമസഭയിലുള്ളര്‍ സ്വീകരിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക