ഡാലസ്: മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ്സ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയുടെ ധനശേഖരണാര്‍ത്ഥവും യുവജന സഖ്യത്തിന്റെ, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗവുമായി നടത്തപ്പെടുന്ന ആത്മസംഗീതം 2018 ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 8നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മാര്‍ത്തോമ ഇവന്റ് സെന്ററില്‍ വച്ചാണ് (Mar Thoma Event Center 11550 Luna Rd, Dallas, TX-75234) പരിപാടി നടത്തപ്പെടുന്നത്.
ഗായകരായി കെ.ജി. മാര്‍ക്കോസ്, ബിനോയ്ി ചാക്കോ, പുതുപ്രതിഭകളായ ജോബ് കുര്യന്, അന്ന ബേബി മറ്റ് സംഗീതജ്ഞര്‍ ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ലൈവ് ഓര്‍ക്കസ്ട്ര 2018 ലെ ഒരു വേറിട്ട സംഗീതാനുഭവം തന്നെയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വികാരി റവ.ഡോ.ഏബ്രഹാം മാത്യു, അസിസ്റ്റന്റ് വികാര്‍ റവ.ബ്ലസിന്‍ കെ മോന്, കണ്‍വീനേഴ്സ് ആയ ജോബി ജോണ്‍, ജോ ഇട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന വിവിധ കമ്മറ്റികളോടൊപ്പം യുവജനസഖ്യം അംഗങ്ങളും, ഇടവക അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ഡാലസ്സിലെ സംഗീതാസ്വാദകരെ വിനയപൂര്‍വ്വം ഈ സംഗീത സന്ധ്യയിലേക്കു സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്
റവ.ഡോ.ഏബ്രഹാം മാത്യു-214- 886-4532
റവ.ബ്ലസിന്‍ കെ. മോന്-972-951-0320
ജോബി ജോണ്‍-214-235-38888
ജോ ഇട്ടി-214-604-1058