മോഹന്‍ലാല്‍ മദ്യപാനത്തിന് അടിമപ്പെട്ട് അഭിനയ
ജീവിതം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ
ഭാഗമാണെന്ന് വ്യക്തമായെങ്കിലും മോഹന്‍ലാലിന്റെ ആരാധകരില്‍ പ്രതിഷേധം.
ഫോര്‍വേര്‍ഡ് എന്ന മാഗസിന്റെ ലക്കത്തിലാണ് ലാല്‍ മദ്യപാന ചികിത്സയ്ക്കായി
ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയിലെത്തിയ കവര്‍ സ്റ്റോറിയുള്ളത്.
ആശുപത്രിയില്‍ ലാലിനെ ചികിത്സിക്കാനെത്തിയ ബ്രിട്ടിഷ് വിദഗ്ധര്‍ നല്കിയ
വിവരമാണിതെന്നും തന്റെ ഭര്‍ത്താവ് മദ്യപാനം മൂലമുള്ള ഗുരുതര
പ്രതിസന്ധിയിലാണെന്നു ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞെന്നും മാഗസിന്
വ്യക്തമാക്കുന്നു.
ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന
രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ കഥാപാത്രം മദ്യത്തിന്
അടിമയാണെന്നും ഈ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കഥാപാത്രമെന്നു
പറയാതെ മാഗസിനില്‍ കൊടുത്തതെന്നും ഇവര്‍ വ്യക്തമാക്കി.
മാഗസിന് പുറത്തെത്തുകയും ഇന്റര്‍നെറ്റില്‍ കോപ്പി പ്രചരിക്കുകയും
ചെയ്തതോടെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ കുപിതരായി രംഗത്തെത്തി.
എന്നാല്‍ ഏപ്രില്‍ ഒന്നാം തീയതി ഇറങ്ങിയ പ്രത്യേക എഡിഷനാണിതെന്നും
ഇന്നിറങ്ങുന്ന പുതിയ ലക്കത്തില്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള
സത്യാവസ്ഥയുണ്ടെന്നും മാഗസിന് അധികൃതര്‍ ഉച്ചയോടെ വിശദീകരിച്ചു. മാഗസിന്
തപാലിലയച്ചപ്പോള് ഏപ്രില്‍ ഫൂള്‍ ദിനത്തിന് മുന്‍പു തന്നെ പലര്‍ക്കും
കിട്ടിയതാണു പ്രശ്നത്തിന് ഇടയാക്കിയതെന്നും മാഗസിന് അധികൃതര്‍ ലാലിനു
നല്കിയ വിശദീകരണത്തില്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല