ബ്രസീലിലെ ട്രംപ് എന്നറിയപ്പെടുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയ് ബൊല്‍സനാരോയ്ക്ക് കുത്തേറ്റു. ജ്യുസ് ദ ഫോറാ നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുയായികള്‍ എടുത്തുയര്‍ത്തിയപ്പോഴാണ് കുത്തേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശാസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടരുന്നു.അമിത രക്തസ്രാവവും ആഴത്തിലുള്ള മുറിവുമാണ് നില ഗുരുതരമാക്കിയത്.
വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി വിവാദ നേതാവായ ബോല്‍സനാരോയെ കുത്തിയ സംഭവത്തില്‍ അദെല്യോ ഒബിസ്പോ എന്ന നാല്പതുകാരനെ ബോല്‍സനാരോയുടെ അനുയായികള്‍ മര്‍ദിച്ചു. അവശനായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.