തിരുവനന്തപുരം: ഐ.ഐ.സി.സി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തിങ്കളാഴ്ച കേരളത്തില്‍ യു.ഡി.എഫിന്റെ ഹര്‍ത്താലിയിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ ആയിരിക്കും ഹര്‍ത്താല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും, വിവാഹം, ആശുപത്രി, വിമാനത്താവളം, വിദേശ ടൂറിസ്റ്റുകള്‍, പാല്, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തികച്ചും സമാധാനപരമായിട്ടായിരിക്കും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുകയെന്നും ഹസന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ധനവില വര്‍ധനയ്ക്ക് എതിരേയും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് സെപ്തംബര്‍ പത്തിന് കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.