ഷിക്കാഗോ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട്
ക്നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 9.45
ന് നടന്ന വിശുദ്ധ ബലിക്കുശേഷം ഗ്രാന്റ് പേരന്റ് ഡേ ആഘോഷിച്ചു.
ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഫൊറോനായിലൂള്ള എല്ലാ
ഗ്രാന്റ് പേരന്റിനേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി
ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വിശ്വാസപരിശീലനത്തിലൂടെ
മക്കളേയും, കൊച്ചുമക്കളേയും വളര്‍ത്തുന്നതിനും, നല്ല മാത്യുകയായി
ജീവിക്കുന്നതിനും, ബഹുമാനപ്പെട്ട മുത്തോലത്തച്ചന് നന്ദി പറഞ്ഞു.