അമേരിക്കൻ യുവതിയെ ഇന്ത്യൻ ഭർത്താവ് തെരുവില്‍ ഉപേക്ഷിച്ചു; പോലീസ് തിരിച്ചയച്ചു
Published on 17 September, 2018
അമേരിക്കന്‍ പൗരത്വമുള്ള യുവതിയെ ഇന്ത്യയില്‍ ഭര്‍ത്താവ് തെരുവില്‍ ഉപേക്ഷിച്ചു. പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിതമായി അമേരിക്കയിലേക്കു തിരിച്ചയച്ചു.
തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ആണ് സംഭവം. ഭര്‍ത്താവുമായി ഉണ്ടായ കശപിശയെ തുടര്‍ന്ന് അയാള്‍ ഭാര്യയെ കാറില്‍ കയറ്റി കാഞ്ചിപുരത്ത് ഉപേക്ഷിക്കുകയായിരുന്നു. അല്പ വസ്ത്രങ്ങളുമായി അലഞ്ഞു തിരിഞ്ഞു നടന അവര്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായി സംസാരിക്കുന്നതിനിടെയാണ് ഇവരെ പോലീസ് കാണുന്നതും ചോദ്യം ചെയ്യുന്നതും. സംഭവമറിഞ്ഞ് ഭര്‍ത്താവുമായി പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു എങ്കിലും അയാള്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് മായി ബന്ധപ്പെട്ട യുവതിയെ നാട്ടിലേക്ക് വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല