ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനാണ് പി.കെ ശശിയുടെ മൊഴി എടുക്കുന്നത്. ഉച്ചക്ക് രണ്ടു മണിയോടെ എ.കെ.ജി സെന്ററില്‍ വച്ചാണ് മൊഴി എടുക്കല്‍ തുടങ്ങിയത്.
ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ.ബാലന്, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് സിപിഎം നിയോഗിച്ചത്. ഇവര്‍ പാലക്കാട് വച്ച് പരാതിക്കാരിയില്‍ നിന്ന് രണ്ടു തവണ മൊഴിയെടുത്തിരുന്നു. യുവതി കമ്മീഷന് തെളിവുകളും നല്‍കിയിരുന്നു.