തീവണ്ടി വിജയത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായി ടൊവിനേയുടെ കീബോര്‍ഡ് വായനയും വയറ്റത്തടി പാട്ടും. 'തീവണ്ടി ഹിറ്റായില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ടുപാടി ജീവിക്കേണ്ടി വന്നേനെ' എന്ന കുറിപ്പോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീബോര്‍ഡ് വായനയോടൊപ്പം 'പര്‍ദേശി പര്‍ദേശി' എന്ന ഗാനം വയറ്റത്തടിച്ച് പാടുകയും ചെയ്യുന്നുണ്ട് ടൊവിനോ. വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
ഇനി എന്റെ ജീവിതത്തില്‍ മറ്റൊരു കീബോര്‍ഡിസ്റ്റ് ഇല്ല. എവിടെയായിരുന്നു ഉണ്ണീ' എന്ന കുറിപ്പോടെ തീവണ്ടിയുടെ സംഗീത സംവിധായകന് കൈലാസ് മേനോനും വീഡിയോ പങ്കുവെച്ചു. കൈലാസേട്ടാ അടുത്ത സിനിമയില്‍ എന്നെ കീബോര്ഡിസ്റ്റാക്കാമോയെന്നും ടൊവിനോ ചോദിക്കുന്നുണ്ട്.