ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി
തെളിഞ്ഞെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍
കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. രണ്ട് വര്‍ഷത്തിനിടെ
13 തവണയാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടത്. ബിഷപ്പിന്റെ ഭീഷണിയെ
തുടര്‍ന്ന് വിവരം പുറത്ത് പറയാതെ കന്യാസ്ത്രീ കഴിയുകയായിരുന്നു. സഭ
വിടേണ്ടി വരുമെന്ന ഘട്ടം എത്തിയതോടയാണ് കന്യാസ്ത്രീ പീഡനവിവരം പുറത്ത്
പറഞ്ഞതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ ഈ സംഭവം
നടക്കുമ്ബോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസിന്
കണ്ടെടുക്കേണ്ടതുണ്ട് . അതുപോലെ തന്നെ ബിഷപ്പിന്റെ ലാപ്ടോപ്പും
കണ്ടെത്തണം.
ഡി.എന്‍.എ സാമ്ബിള്‍ ശേഖരിക്കണം. ബിഷപ്പിനെ ലൈംഗിക ശേഷി
പരിശോധനയ്ക്ക് വിധേയനാക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച
വൈകിട്ട് അറസ്റ്റിലായ ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്ക് 1.30നാണ് കോടതിയില്‍
ഹാജരാക്കിയത്. തുടര്‍ന്ന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇന്നും നാളെയുമായി ബിഷപ്പുമായി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല