കേന്ദ്ര
സര്‍ക്കാരിനെതിരെ റഫാല്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍
രാഹുല്‍ ഗാന്ധി. നിലവിലെ വെളിപ്പെടുത്തലുകള്‍ തുടക്കം മാത്രം. വരുന്ന മൂന്നു
മാസത്തിനുള്ളില്‍ ഇനിയും വെളിപ്പെടുത്തലുകള്‍ വരുമെന്ന് രാഹുല്‍
പറഞ്ഞു.
അഴിമതി നീക്കം ചെയ്യുമെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മോദി
അനില്‍ അംബാനിക്ക് 30,000 കോടി രൂപ ലഭിക്കാനായി പ്രതിരോധ കരാറില്‍ അഴിമതി കാട്ടി.
വിനോദം തുടങ്ങിയിരിക്കുകയാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍
വെളിപ്പെടുത്തും. ഇനിയുളള ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോലികള്‍
ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും.
റഫേല്‍, വിജയ് മല്യ, ലളിത്
മോദി, നോട്ടുനിരോധനം, ഗബ്ബാര്‍ സിംഗ് ടാക്സ് തുടങ്ങിയവയാണ് അവ.മോദി
രാജ്യത്തിന്റെ കാവല്‍ക്കാരനല്ല. അയാള്‍ രാജ്യത്തെ കട്ട് മുടിക്കുകയാണ്. കേന്ദ്ര
സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ മോദി മൗനം പാലിക്കുകയാണ്.
നരേന്ദ്ര മോദി മൗനം അവസാനിപ്പിച്ച് മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി
പറഞ്ഞു.