ഇസ്ലാം മതാചാരത്തിന് പള്ളി അഭിവാജ്യ ഘടകമല്ലെന്ന വിധി അയോധ്യ കേസില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി
Published on 27 September, 2018
ന്യൂദല്‍ഹി: ഇസ്മയില്‍ ഫറൂഖി കേസിലെ വിധി വിശാല ബെഞ്ചിന്
വിടേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇസ്ലാം മതാചാരത്തിന് പള്ളി
അഭിവാജ്യഘടകമല്ലെന്ന 1994ലെ വിധി അയോധ്യ കേസില്‍ ബാധകമല്ലെന്നും കോടതി
വ്യക്തമാക്കി.
ഇസ്ലാം മതാചാരത്തില്‍ പള്ളിയൊരു അഭിവാജ്യ ഘടകമല്ലെന്നും
എവിടെവേണമെങ്കിലും നിസ്കരിക്കാമെന്ന 1994ലെ വിധി സ്ഥലമേറ്റെടുക്കല്‍
സാഹചര്യത്തില്‍ മാത്രമേ ബാധകമാകൂവെന്നും ജസ്റ്റിസ് ഭൂഷണും ചീഫ് ജസ്റ്റിസ്
മിശ്രയും വ്യക്തമാക്കി.
എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഒരേപോലെ പ്രധാനമാണ്.
പള്ളിയേറ്റെടുക്കല്‍ വിഷയത്തിലാണ് 1994ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്നും
വിധിന്യായത്തില്‍ എ.ബി ഭൂഷണ് പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല