ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗണ്‍സിലിന്റെ 2 കോടി
Published on 11 October, 2018
തിരുവനന്തപുരം > പ്രളക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക്
സഹായവുമായി കേരള നഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗണ്‍സില്‍. ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവനയായി 2 കോടി രൂപ കൈമാറി. തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രി
പിണറായി വിജയന് സംഘടനാ ഭാരവാഹികള്‍ നേരിട്ടെത്തി കൈമാറി. ചടങ്ങില്‍ ആരോഗ്യ മന്ത്രി
കെ കെ ശൈലജയും സന്നിഹിതയായിരുന്നു.
കൊച്ചിന് മിനറല്‍സ് ആന്റ് റൂട്ടയില്‍
ലിമിറ്റഡ് ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി 56 ലക്ഷം സംഭാവന നല്കി. ഫെഫ്കയുടെ
സംഭാവനയായ 25 ലക്ഷം രൂപയും ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല