ബോളീവുഡില്‍ നിരവധി കോലാഹലങ്ങളാണ് മീടൂ ക്യാമ്പയിന് സൃഷ്ടിക്കുന്നത്. എന്നാല്‍ മീടൂ ക്യാമ്പയില്‍ കേളത്തിലും സംഭവിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നടിയും വുമണ്‍ ഇന്‍ കളക്ടീവ് അംഗവുമായ പാര്‍വതി തിരുവോത്ത്. തനുശ്രീ ദത്തയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളടെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്ക്കാന് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബോളീവുഡ് സിനിമാ സംഘടനകള്‍ തീരുമാനിച്ചിരുന്നു ഈ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് സംവിധായിക അഞ്ചലി മേനോന് ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
പാര്‍വതിയുടെയും അഭിപ്രായം ഇതു തന്നെയാണ്. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളും പുറത്തു വരണമെന്ന അഭിപ്രായത്തോടെയാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മീടൂ ക്യാമ്പയിനില്‍ ബോളീവുഡില്‍ വലിയ പിന്തുണയാണ് നല്‍കിവരുന്നതെന്നും, അവരുടെ നിലപാടുകളില്‍, നടപടികളില്‍ നിന്നും അത് ബോധ്യപ്പെടുമെന്നും എന്നാല്‍ മലയാളം സിനിമാ ലോകത്തെ സ്ഥിതി നേര് വിപരീതമാണെന്നും അഞ്ജലി മേനോന് വിലയിരുത്തുന്നു.