കുവൈത്ത് സിറ്റി :ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തില്‍നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ ചെന്നൈയിലേക്കും നവംബര്‍ രണ്ടുമുതല്‍ കൊച്ചിയിലേയ്ക്കുമാണ് സര്‍വീസ്.
കൊച്ചി വിമാനം രാത്രി 10.50ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ രണ്ടിന് നാട്ടിലെത്തും. തിരിച്ച് പുലര്‍ച്ചെ 2.50ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് രാവിലെ 10.25ന് കുവൈത്തിലെത്തും.
ചെന്നൈ വിമാനം പുലര്‍ച്ചെ 1.05നാണ് കുവൈത്തില്‍നിന്ന് പുറപ്പെടുക. പുലര്‍ച്ചെ 4.10ന് ചെന്നൈയിലിറങ്ങി 5.10ന് അവിടെനിന്ന് കുവൈത്തിലേക്ക് തിരിക്കും. ഉച്ചക്ക് 12.25നാണ് കുവൈത്തില്‍ ഇറങ്ങുക.
നവംബര്‍ രണ്ട് മുതല്‍ അഹ്മദാബാദിലേക്ക് ആഴ്ചയില്‍ മൂന്നുദിവസം സര്‍വിസുണ്ടാവും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് അഹമ്മദാബാദ് സര്‍വീസ്. അഹ്മദാബാദില്‍നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് 9.40ന് കുവൈത്തിലെത്തി തിരിച്ച് 10.40ന് അഹ്മദാബാദിലേക്ക് തിരിച്ചുപോവുന്ന രീതിയിലാണ് ക്രമീകരണം. വൈകുന്നേരം 4.50നാണ് അഹ്മദാബാദില്‍ വിമാനമിറങ്ങുക.
30 കിലോ ആണ് ബാഗേജ് സൗകര്യം ഉണ്ടാവുക. എന്നാല്‍, ഡിസംബര്‍ മുതല്‍ ഇത് 40 കിലോ ആയി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ചീഫ് പ്ലാനിങ് ഓഫിസര്‍ മൈക്കിള്‍ ആന്റണി സ്വിയാടെക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
37 ദീനാര്‍ മുതലാണ് കൊച്ചി സര്‍വീസിന് ഒരു വശത്തേക്ക് നിരക്ക്. ചെന്നൈകുവൈത്ത് ഒരു വശത്തേക്ക് 38 ദീനാര്‍ മുതല്‍ ആണ് ടിക്കറ്റ് നിരക്ക്. അഹ്മദാബാദ് സര്‍വീസിന് 45.400 ദീനാറാണ് ടിക്കറ്റ് വില. വിമാനക്കമ്പനികളുടെ സീസണ് നോക്കിയുള്ള യാത്രാനിരക്ക് വര്‍ധന പിടിച്ചുനിര്‍ത്താന്‍ ഇന്‍ഡിഗോ സര്‍വിസിന് കഴിയുമെന്ന് പ്രാദേശിക പങ്കാളിയായ സീസേഴ്സ് ട്രാവല്‍സ് സിഇഒ പി.എന്‍. കുമാര്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.ഴീശിറശഴീ.ശി വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പുതിയ വിമാനത്താവളമായ കണ്ണൂര്‍ ഉള്‍പ്പെടെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വൈകാതെ സര്‍വിസ് വ്യാപിപ്പിക്കുമെന്ന് മൈക്കിള്‍ ആന്റണി സ്വിയാടെക് കൂട്ടിചേര്‍ത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍