17ന് ശേഷം ശബരിമല ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമെന്നു തൃപ്തി ദേശായി
Published on 13 October, 2018
ഭൂമാതാ ബ്രിഗേഡ്
നേതാവ് തൃപ്തി ദേശായി 17ന് ശേഷം ശബരിമല സന്ദര്‍ശത്തിന് കേരളത്തിലെത്തും.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ചാനല്‍ ചര്‍ച്ചയിലാണ് തൃപ്തി ദേശായി ഇക്കാര്യം
വ്യക്തമാക്കിയത്. എതിര്‍പ്പുകള്‍ അവഗണിച്ച് താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും
അവര്‍ പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സര്‍ക്കാരിന്
ഉത്തരവാദിത്വമുണ്ട്. അത് നടപ്പാക്കാത്ത പക്ഷം കോടതിയലക്ഷ്യമാകും. വിഷയത്തില്‍
സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം തനിക്ക് നേരെ വധഭീക്ഷണി
വരുന്നുണ്ട്.
അയ്യപ്പ സ്വാമിയെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്. ഇത് തന്റെ
മൗലിക അവകാശമാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള വിധിയാണിതെന്നും തൃപ്തി
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല