ഭോപ്പാല്‍: മിടൂ കാമ്പയിനിലൂടെ സ്ത്രീകള്‍ നടത്തിയ വെളിപ്പെടുത്തലുകളെ അപഹസിച്ച് ബിജെപി എംഎല് എ ഉഷ ഥാക്കൂര്‍. കാര്യലാഭത്തിനു വേണ്ടി ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച ചെയ്ത ശേഷം ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ലെന്നാണ് ബിജെപി എംഎല്‍എ ആരോപിച്ചത്. കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരേ ഒട്ടേറെ വനിത മാധ്യമ നേതാവിന്റെ പ്രതികരണം. മിടൂകാമ്പയിനിന്റെ ഭാഗമായി ഉയരുന്ന വെളിപ്പെടുത്തലുകള്‍ സംശയാസ്പദമാണെന്നും അവര്‍ ആരോപിച്ചു.
'സ്ത്രീ ശാക്തീകരണം ഉണ്ടാവേണ്ടതുണ്ട്. സ്ത്രീകള്‍ എല്ലാ മേഖലകളിലും അവരുടെ പ്രാഗത്ഭ്യം തെളിയിക്കേണ്ടതുണ്ട്. പക്ഷെ കാര്യലാഭത്തിനു വേണ്ടി ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച ചെയ്ത ശേഷം ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ല. ആ വിജയത്തിന് അര്‍ഥമില്ല. ലൈംഗികാതിക്രമത്തിന് വിധേയരായവര്‍ക്കൊപ്പം തന്നെയാണ് ഞങ്ങളെല്ലാം പക്ഷെ അഞ്ചും പത്തും വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് എനിക്ക് മനസ്സിലാവാത്ത കാര്യം', ഉഷ ഥാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.