ശബരിമല: സ്ത്രീപ്രവേശനവിഷയത്തില്‍ ശബരിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പോലീസുകാരാണെന്ന പോലീസുകാരന്റെ പോസ്റ്റ് വൈറലാകുന്നു. മുണ്ടക്കയം സ്വദേശിയായ ഷൈജുമോന്‍ എന്ന പോലീസുകാരന്റെ പോസ്റ്റാണ് വൈറലായത്.
രാഷ്ട്രീയ കലാപനാടകത്തില് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് പോലീസുകാരാണ് എന്നാണ് ഷൈജുമോന്‍ പറയുന്നത്. നിസ്സാഹായതോടെപലതും നോക്കി നില്‍ക്കേണ്ടി വരുന്നവരും കൂട്ടത്തിലുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.
ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം