ചെന്നൈ: വിജയ്യുടെ `സര്‍ക്കാര്‍' നെതിരെ കോപ്പിയടി ആരോപണവുമായി തിരക്കഥാകൃത്തും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രന്. ഏ ആര് മുരുകദാസ് സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ വെള്ളിയാഴ്ച്ച റിലീസ് ആയിരുന്നു.
ദീപാവലി റിലീസിനായി ഒരുങ്ങുന്ന സിനിമ താന്‍ 2006 ല്‍ എഴുത്തുകാരുടെ യൂണിയനില്‍ റെജിസ്റ്റര്‍ ചെയ്ത സെങ്കോല്‍ എന്ന സിനിമയുടെ കോപ്പിയാണ് എന്നാണ് വരുണിന്റെ ആരോപണം.
ഇത് കാണിച്ച് മുരുകദാസിനെതിരെ വരുണ്‍ രാജേന്ദ്രന് തെന്നിന്ത്യന്‍ ചലചിത്ര എഴുത്തുകാരുടെ സംഘടനയില്‍ പരാതി നല്‍കിയിരിക്കുകയാണ്.
നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് ആണ് സംഘടനയുടെ പ്രസിഡന്റ്. ഭാഗ്യരാജ് ഇരുവരെയും ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല