കോട്ടയം: ഫാ. കുര്യാക്കോസ് കാട്ടുതറയിലിന്റെ മരണത്തില്‍
സംശയമുണ്ടെന്ന് സഹോദരന് ജോണി കാട്ടുതറ പറഞ്ഞു. തിങ്കളാഴ്ച പത്തുമണിയോടെയാണ്
തന്നെ ജലന്ധറിലുള്ള ബന്ധു മരണവിവരം വിളിച്ചറിയിച്ചത്. നേരത്തേ, വാഹനത്തിന്റെ
ചില്ലുകള്‍ അടിച്ചു തകര്‍ത്തത് ഉള്‍പ്പടെയുള്ള ആക്രമണത്തിന് അദ്ദേഹം
ഇരയായിരുന്നു.
ബിഷപ്പിനെതിരെ പോലീസില്‍ മൊഴി നല്‍കുകയും മാധ്യമങ്ങളോട്
സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനു നേരത്തെ മുതല്‍ തന്നെ
ഭീഷണിയുണ്ടായിരുന്നു. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെടുമെന്നും
അതിനുള്ള നീക്കം നടത്തിയെന്നും സഹോദരന് ജോണി കാട്ടുതറയില്‍
വെളിപ്പെടുത്തി.
കന്യാസ്ത്രീയുടെ പരാതി സഭയ്ക്കുള്ളില്‍
ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്ന ആരോപണം നേരത്തെ ഫാ. കുര്യാക്കോസ്
കാട്ടുതറ ഉന്നയിച്ചിരുന്നു. നിരവധി കന്യാസ്ത്രീകള്‍ നേരത്തെ കരഞ്ഞുകൊണ്ട്
ബിഷപ്പിനെതിരെ പരാതിയുമായി തന്നെ സമീപിച്ചിരുന്നുവെന്നും ബിഷപ്പിനെതിരെ
സംസാരിക്കാന്‍ കന്യാസ്ത്രീമാര്‍ ഭയപ്പെട്ടിരുന്നുവെന്നും പരാതി പറഞ്ഞവരെ ബിഷപ്പ്
തേജോവധം ചെയ്തുവെന്നും ബിഷപ്പ് മാധ്യമങ്ങള്‍ക്കു മുന്നില്‍
വെളിപ്പെടുത്തിയിരുന്നു.
കന്യാസ്ത്രീമാരുടെ വൊക്കേഷണല്‍ ട്രെനര്‍ കൂടിയായിരുന്നു
ഫാ. കുര്യാക്കോസ് കാട്ടുതറ.