സെന്റ് മേരീസില്‍ മിഷന് സണ്‍ഡേ ഡോളര്‍ ഡ്രൈവ് നടത്തി
ജോയിച്ചന്‍ പുതുക്കുളംPublished on 24 October, 2018
ചിക്കാഗോ ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ്
മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിലെ മതബോധന സ്കൂളിന്റെ
ആഭിമുഖ്യത്തില്‍ മിഷന് ഞായര്‍ ആചരിച്ചു . ആഗോള കത്തോലിക്ക സഭ മിഷന്
ഞായര്‍ ഹആയി പ്രഖ്യാപിച്ചിരുന്ന ഒക്ടോബര്‍ 21 ന് ആണ് സെന്റ് മേരിസിലും
മിഷന് ഞായര്‍ സമുചിതമായി ആചരിച്ചത് .
മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി
നടത്തിയ ഡോളര്‍ െ്രെഡവ് ല്‍ മതബോധന സ്കൂളിലെ കുട്ടികള്‍ എല്ലാവരും
പങ്കുചേര്‍ന്നു . കുട്ടികളില്‍ ദാനശീലവും കാരുണ്യവും വളര്‍ത്താനും ഒപ്പം
മിഷന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുവാനും ഡോളര്‍ െ്രെഡവ് സഹായകമായി
എന്ന് പരിപാടികള്‍ പ്രധാനമായും കോര്‍ഡിനേറ്റ് ചെയ്ത അസിസ്റ്റന്റ് വികാരി
ഫാ . ബിന്‍സ് ചേത്തലില്‍ അഭിപ്രായപ്പെട്ടു .
ഡോളര്‍ ഡ്രൈവില്‍ പങ്കുചേര്‍ന്ന കുട്ടികളെ വികാരി ഫാ. തോമസ് മുളവനാല്‍
അഭിനന്ദിച്ചു . സ്കൂള്‍ ഡയറക്ടര്‍മാരും അധ്യാപകരും ഡോളര്‍ ഡ്രൈവിന്
നേതൃത്വം നല്കി .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്.ഒ.) അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല