താരറാണി അസിന്റെയും വ്യവസായ
പ്രമുഖനായ രാഹുല്‍ ശര്‍മ്മയുടെയും ആദ്യകണ്മണിയുടെ ഒരു ഫോട്ടോ പോലും കാണാന്‍
കിട്ടാതെ വിഷമിക്കുകയായിരുന്നു ഇത്രയും കാലം അസിന്റെ ആരാധകര്‍. എന്നാലിതാ ഇപ്പോള്‍
തന്റെ കണ്മണിയുടെ ചിത്രം ആദ്യമായി ആരാധര്‍ക്കായി പങ്കു വച്ചിരിക്കുകയാണ് അസിന്.
കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനെടുത്ത ചിത്രമാണ് അസിന് പോസ്റ്റ്
ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ പേരും അസിന് പങ്കു വച്ചിട്ടുണ്ട്.
അസിന്റെയും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത്
അരിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. വിപുലമായ പിറന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പമാണ്
മാധ്യമപ്രവര്‍ത്തകരോട് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. പിറന്നാള്‍
ആഘോഷങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മകളുടെ ചിത്രം അസിനാണ് ഇന്‍സ്റ്റഗ്രാമില്‍
പങ്കുവച്ചത്.
അതേ സമയം രാഹുല്‍ ശര്‍മ്മ പങ്കു വച്ചത് അരിന്‍ പിറന്ന
സമയത്തെടുത്ത ചിത്രവും ഒന്നാം പിറന്നാളിനെടുത്ത ചിത്രവുമാണ്. കുഞ്ഞിന്റ
കാല്‍വിരലില്‍ തങ്ങളുടെ വിവാഹ മോതിരം അണിയിച്ചുകൊണ്ടുള്ള ഒരു ചിത്രം അസിന് കഴിഞ്ഞ
ജനുവരിയില്‍ പങ്കു വച്ചിരുന്നു. കുഞ്ഞിന്റെ കാല്പാദിം മാത്രം കാണുന്ന ചിത്രം
പങ്കുവച്ച് അസിന് കുറിച്ചത് ഇപ്രകാരമായിരുന്നു. മൂന്നാം
വിവാഹവാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് കൂടുതലൊന്നും ചോദിക്കാനില്ല.
2016 ജനുവരി 19നാണ് അസിനും ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയും
വിവാഹിതരായത്. ആദ്യം ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ച ഇരുവരും പിന്നീട്
ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം കഴിച്ചിരുന്നു. പിന്നീട് താരങ്ങള്‍ക്കായി
മുംബൈയില്‍ റിസപ്ഷനും ഒരുക്കിയിരുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍
അഭിനയിച്ച് മുന്‍നിര നടിമാരില്‍ ഒരാളായി മാറിയ അസിന് ബോളിവുഡില്‍ അരങ്ങേറ്റം
നടത്തിയത് അമീര്‍ഖാന്റെ ഗജിനി എന്ന ചിത്രത്തിലൂടെയായിരുന്നു. ലണ്ടന്‍ ഡ്രീംസ്,
റെഡ്ഢി ആന്‍ഡ് ബോല്‍ ബച്ചന് എന്നിവയാണ് അസിന് അഭിനയിച്ച ബോളിവുഡ്
ചിത്രങ്ങള്‍