ന്യൂജേഴ്സി: സാത്താന് ആരാധനയ്ക്ക് സമാനമായ
ഹാലോവിന് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങവെ, അതിനെ നേരിടാന്‍ ചിക്കാഗോ
സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ദൈവാലയങ്ങളുടെ നേതൃത്വത്തില്‍
‘വിശുദ്ധസൈന്യം’ തയാറെടുക്കുന്നു. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും
വേഷമണിയാന്‍ പ്രേരിപ്പിക്കുന്ന ഹാലോവിന് ആഘോഷത്തില്‍നിന്ന് പുതുതലമുറയെ
രക്ഷിക്കാന്‍ നൂറുകണക്കിന് ‘വിശുദ്ധര്‍’ അണിചേരാനൊരുങ്ങുമ്പോള്‍
അമേരിക്കയിലെ വ്യത്യസ്ഥമായ ഓള് സെയിന്റ്സ് ഡേ പരിപാടികള്‍ (ഹോളീവിന്‍)
ഇത്തവണയും ഗംഭീരമാകും.
വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികള്‍ അണിനിരക്കുന്ന പരേഡുകളും
വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന പരിപാടികളുമാണ് അന്നേദിവസത്തെ
സവിശേഷത. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയാന്‍
പ്രേരിപ്പിക്കുന്ന ഹാലോവീനില്‍നിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദല്‍
മാര്‍ഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികളെ അണിനിരത്തുന്ന ഓള്
സെയിന്റ്സ് ഡേ പരേഡുകള്‍. വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ അമ്മത്രേസ്യ,
വിശുദ്ധകൊച്ചു ത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച
അപ്പസ്തോലന്മാര്‍മുതല്‍ നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച വാഴ്ത്തപ്പെട്ട
മദര്‍ തെരേസയും വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനുംവരെയുള്ളവര്‍
ഇക്കൂട്ടത്തിലുണ്ടാകും.
ഹാലോവിന് ദിനാഘോഷത്തില്‍നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത
മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ യു.എസിലെ മലയാളി
കത്തോലിക്കര്‍ തുടക്കംകുറിച്ച ഓള് സെയിന്റ്സ് ദിനാഘോഷം ഓരോ വര്‍ഷവും
കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ്. ഈ അനുകരണീയ മാതൃക ഇതര െ്രെകസ്തവ
വിഭാഗങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ആഘോഷങ്ങളുടെ പൂര്‍ണമായ ചിത്രം വ്യക്തമാകൂ
എങ്കിലും, ഇത്തവണ ഹോളീവിന്‍ ആഘോഷത്തില്‍ പങ്കുചേരാനെത്തുന്ന ദൈവാലയങ്ങളുടെ
എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അമേരിക്കയിലേക്ക് കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ മലയാളികളും
ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാല്‍, ഹാലോവീന്‍
പിന്നിലെ അപകടം മനസിലാക്കി കൊടുക്കാന്‍ സഹായിക്കുന്ന ഓള് സെയിന്റ്സ് ഡേ
പരേഡുകളിലൂടെ ക്രിയാത്മകമായ മാറ്റം പ്രകടമാണ്. പൈശാചിക വേഷങ്ങള്‍ക്ക് പകരം
വിശുദ്ധരുടെ വേഷങ്ങള്‍ ധരിക്കണം എന്നതിനൊപ്പം, ഹോളിവീന്‍ ആഘോഷവുമായി
ബന്ധപ്പെട്ട് വത്തിക്കാന്‍ നല്കിയ മറ്റ് രണ്ട് മാര്‍ഗനിര്‍ദേശങ്ങളും
മുന്നോട്ടുവെച്ചിട്ടുണ്ട്. പൈശാചിക രൂപങ്ങള്‍ സ്ഥാപിക്കുന്നതിന് പകരം
വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും
സ്ഥാനം നല്‍കണം, ഹോളിവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും
ജാഗരണപ്രാര്‍ത്ഥനയിലും ചെലവിടണം എന്നിവയാണവ.