ന്യൂഡല്‍ഹി: അയോധ്യയില്‍ രാമകക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആര്‍എസ്എസ്. ഒരു ഇടവേളയ്ക്കു ശേഷമാണ് രാമക്ഷേത്ര വിഷയത്തില്‍ ആര്‍എസ്എസ് വീണ്ടും നിലപാട് കടുപ്പിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് ഉടനടി ഓര്‍ഡിനന്‍സ് പുറത്തിറക്കണം.
അല്ലെങ്കില്‍, വേണ്ടിവന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നും ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു.1992 ഡിസംബര്‍ 6നാണ് കര്‍സേവകര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രക്ഷോഭം നടത്തി ബാബറി മസ്ജിദ് തകര്‍ത്തത്.