ധനുഷ് ചിത്രം മാരി ടുവില്‍
നായികയായെത്തുന്നത് സായ് പല്ലവിയാണ് അറാത്ത് ആനന്ദി എന്നാണ് നടി
അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായ് വേഷമിടുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററിന് വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍
മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ലുക്ക്
അമ്പരപ്പിക്കുന്നതാണെന്നാണ് കമന്റുകള്‍.
മാരി ടുവിനെ വളരെ
പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. യുവതാരം ടൊവീനോ തോമസാണ്
ധനുഷിന്റെ വില്ലനായെത്തുക എന്ന പ്രത്യേകതയാണ് ഇതിന് കാരണം. തമിഴില്‍ ടോവിനോ
തന്നെയാണ് ചിത്രത്തിന് ഡബ് ചെയ്യുന്നത്.
നേരത്തെ ടോവിനോയുടെ തരംഗം സിനിമ
ധനുഷിന്റെ കീഴിലുള്ള വണ്ടര്‍ ബാര്‍സ് ആയിരുന്നു
നിര്‍മ്മിച്ചിരുന്നത്.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി 2
ചിത്രത്തില്‍ റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി
ശരത്കുമാര്, കൃഷ്ണ, ടോവിനോ തോമസ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍
എത്തുന്നത്.
2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.