തിരു: നെയ്യാറ്റിന്‍കരയില്‍
സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന്
കീഴടങ്ങിയേക്കുമെന്ന് സൂചന. ഡിവൈഎസ്പി കൊല്ലത്തെ കോടതിയില്‍ കീഴടങ്ങാന്‍
ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം
സംഭവശേഷം ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതില്‍
നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.
ആദ്യം ലോക്കല്‍ പോലീസ്
അന്വേഷിച്ച കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഹരികുമാര്‍
തമിഴ്നാട്ടിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.
ഇതിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് തമിഴ്നാട്ടില്‍ അന്വേഷണങ്ങള്‍
നടത്തിയിരുന്നു. ഹരികുമാര്‍ സനലിന്റെ മരണവിവരം അറിഞ്ഞ ശേഷമാണ് ഒളിവില്‍
പോയത്.