Image

ഭര്‍ത്താവിനെ ഓട്ടോയിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം; ഭാര്യയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

Published on 11 November, 2018
ഭര്‍ത്താവിനെ ഓട്ടോയിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം; ഭാര്യയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

കാക്കനാട്‌: ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യയും സുഹൃത്തായ ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. ഏലൂര്‍ കുറ്റിക്കാട്ടുകര വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടില്‍ ഡെല്‍സണ്‍ (35) എന്നിവരാണ്‌ തൃക്കാക്കര പോലീസിന്റെ പിടിയിലായത്‌.

ഇവര്‍ ഓട്ടോയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച ഏലൂര്‍ സ്വദേശിയായ യുവാവ്‌ കൈ ഒടിഞ്ഞ്‌ ചികിത്സയിലാണ്‌. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ പാലക്കാട്ട്‌ നിന്നാണ്‌ പോലീസ്‌ പിടിച്ചത്‌.

ഐശ്വര്യ സഹകരണ സംഘം ഓഡിറ്ററാണ്‌. ഡെല്‍സണ്‍ കളമശ്ശേരി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ്‌. ഒക്ടോബര്‍ 25 ന്‌ ജില്ലാ സഹകരണ ബാങ്കില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സഹകരണസംഘം ഐശ്വര്യയും എത്തിയിരുന്നു.

കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവെത്തിയെങ്കിലും ഐശ്വര്യഡെല്‍സണൊപ്പം ഓട്ടോയില്‍ മടങ്ങുകയായിരുന്നു.

ഇരുചക്രവാഹനത്തില്‍ ഓട്ടോയെ പിന്തുടര്‍ന്ന ഐശ്വര്യയുടെ ഭര്‍ത്താവിനെ സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡില്‍ പൂജാരിവളവില്‍ വച്ച്‌ ഡെല്‍സണ്‍ ഓട്ടോ ഇടിപ്പിച്ചു. ഐശ്വര്യയും ഡെല്‍സണും അവിടെ നിന്ന്‌ കടന്നു. തുടര്‍ന്ന്‌ കൊടുങ്ങല്ലൂരും പാലക്കാട്ടും ഒളിവില്‍ താമസിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക