അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക , മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന മാധ്യമശ്രീ , മാധ്യമ രത്ന ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സ്വീകരിച്ചു തുടങ്ങി.
അഞ്ചാമത് മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്ന പുരസ്കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.മികച്ച മാധ്യമപ്രവര്ത്തകന് ( അച്ചടി ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ - 2 പേര്‍ക്ക് ) , മികച്ച വാര്‍ത്ത - ( അച്ചടി/ ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍- 2 പേര്‍ക്ക്) , മികച്ച ക്യാമറാമാന് ( ദൃശ്യ മാധ്യമം ) , മികച്ച ഫോട്ടോഗ്രാഫര്‍ ( അച്ചടി) , മികച്ച വാര്‍ത്ത അവതാരകന്/ അവതാരക , മികച്ച അന്വേഷണാത്മക വാര്‍ത്ത (2 പേര്‍ക്ക് ) (അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍) , മികച്ച യുവമാധ്യമ പ്രവര്ത്തകന്/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്കാരങ്ങള്‍ നല്‍കുക.
മലയാള മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹത. മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വന്തമായും , മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷന് ഫോമുകള്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്സൈറ്റ് ആയ www.indiapressclub.org യില്‍ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ പത്രവാര്‍ത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉള്‍പ്പെടെ Manoj Jacob, Co-ordinator ,V/192 A, Panad Road, Thattampady, Karumalloor P.O Aluva, Kerala - 683 511, എന്ന വിലാസത്തില്‍ അയക്കുകയോ , mail@indiapressclub.org യിലേക്ക് ഇമെയില്‍ അയക്കുകയോ ചെയ്യാം. 2018 നവമ്പര്‍ 30 നുള്ളില്‍ ലഭിക്കുന്ന നോമിനേഷനുകള്‍ മാത്രമാണ് അവാര്‍ഡിന് പരിഗണിക്കുക.
മാധ്യമ-സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. 2019 ജനുവരി 13ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വെച്ച് രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
എന്‍.പി രാജേന്ദ്രന് , ഡി.വിജയമോഹന് , ടി .എന്‍ ഗോപകുമാര്‍ , ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണന് , ജോണ്‍ ബ്രിട്ടാസ് , വീണാ ജോര്‍ജ് എന്നിവരാണ് മുന്‍പ് മാധ്യമശ്രീ-മാധ്യമര്തന പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : മനോജ് ജേക്കബ് - 964 557 5761 , മധു കൊട്ടാരക്കര- +1 609 903 7777 , സുനില്‍ തൈമറ്റം - 305 776 7752 . സണ്ണി പൌലോസ് 845.598.5094