തിരുവനന്തപുരം : കേരളത്തിന്റെ
സര്‍വ്വതോമുഖമായ വികസനത്തിന് ദൃഢപ്രതിജ്ഞയുമായി ഫൊക്കാനയും കേരളാ
ഗവണ്മെന്റും കൈകോര്‍ക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ
സംരംഭകരെ പിന്തുണച്ചുകൊണ്ട് സ്വപ്നസമാനമായ പദ്ധതി യുമായി ഫൊക്കാന
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്, ഐ ടി മിഷന്, ഏഷ്യാനെറ്റ് എന്നിവരുമായി
സംയുക്ത സംരഭത്തിന് അരങ്ങൊരുങ്ങി.
ഇതിനു പ്രാരംഭമായി ഫൊക്കാന പ്രസിഡന്റ് ശ്രി മാധവന് നായര്‍ ടെക്നോപാര്‍ക്
സി ഇ ഓ, ഐ ടി മിഷന് സാരഥികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് ശ്രി എം ജി
രാധാകൃഷ്ണന് മുഖ്യ മന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് എന്നിവരുമായി ചര്‍ച്ച
നടത്തി. അതിന് പ്രകാരം ചെറുകിട വ്യവസായ സംരംഭകര്‍ക്ക് സഹായ മാകത്തക്കവണ്ണം
അവരുടെ ഉദ്യമത്തില്‍ പങ്കാളികളാകാവുന്ന "ഹാഷ് പാക്ക് " എന്ന സംരംഭം
തുടങ്ങിവെക്കാന്‍ തീരുമാനമായി.
അമേരിക്കയിലെ 'ഷാര്‍ക് ടാങ്ക്' എന്ന റിയാലിറ്റി ഷോയുടെ മാതൃകയില്‍
മൂലധനത്തിനായി ബുദ്ധിമുട്ടുന്ന ചെറുകിട സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കുകയും
അതുവഴി കേരളത്തിലെ നിപുണരായ സംരംഭകര്‍ക്ക് സ്വപ്നസാക്ഷാത്കാരത്തിനു
വഴിയുണ്ടാക്കുകയും ചെയ്യുന്ന തായിരിക്കും ഈ പദ്ധതി.
കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴി തുറക്കുന്ന ഈ പരിപാടി ഫൊക്കാന ഏഞ്ചല്‍
കണക്ട് എന്നാകും അറിയപ്പെടുക. പ്രാരംഭ റൌണ്ട് ചര്‍ച്ചകളില്‍ ഫൊക്കാന
പ്രസിഡണ്ട് മാധവന് നായര്‍ മുന്‍ പ്രസിഡണ്ട് ജി കെ പിള്ള, ടെക്സാസ്
റീജിയണല്‍ വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.