തൃശൂര്‍: ഏകദേശം ഒരുലക്ഷം കോടിയോളം വരുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ
നിധിശേഖരത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷയ്ക്കും
ക്ഷേമത്തിനുംവേണ്ടി ദൈവത്തിന്റെ പണം ഉപയോഗിക്കണമെന്ന് പ്രശസ്ത സാഹിത്യകാരന്
സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു. സ്വത്തുക്കളുടെ അവകാശം രാജ്യത്തിനാണ്.
ഭക്തന്മാരുടെ അഭിപ്രായ പ്രകടനം അപ്രസക്തമാണ്. രാജ്യത്തിന്റെ ധനം ഉപയോഗശൂന്യമായ
രീതിയില്‍ സംഭരിച്ചുവയ്ക്കുന്നത് രാജ്യത്തിന് നാശംചെയ്യുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. ശബരിമല, ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലും പരിശോധന
നടത്തണമെന്നും അദ്ദേഹം പറഞ്ഞു.