ഫ്രാങ്ക്ഫര്‍ട്ട്: ഈ വിന്റര്‍ സെമിസ്റ്ററില്‍ ജര്‍മ്മന്‍ യൂണിവേഴ്സിറ്റികളില്‍ വിദ്യര്‍ത്ഥികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ് ഉണ്ടായി. ഈ വര്‍ഷം മെട്രിക്കുലേഷന്‍ പാസ്സായവരുടെ എണ്ണം 2.87 മില്യണ്‍ ആണ്. കഴിഞ്ഞ സെമിസ്റ്ററിനേക്കാള് 22,600 വിദ്യാര്‍ത്ഥികള്‍ ഈ വിന്റര്‍ സെമിസ്റ്ററില്‍ കൂടുതലാണ്. ഇത് 1.78 മില്യണ്‍ വര്‍ദ്ധനവാണ് വരുത്തിയത്. വ്യാപാര, വ്യവസായ മേഖലകളില്‍ വിദഗ്ദ്ധ പഠനമുള്ള നിരവധി പേരെ ആവശ്യമുള്ള ഈ സമയത്ത് ജര്‍മ്മന്‍ യൂണിവേഴ്സിറ്റികളില്‍ വിദ്യര്‍ത്ഥികളുടെ എണ്ണം കൂടുന്നതില്‍ ജര്‍മ്മന്‍ വിദ്യാഭ്യാസ മന്ത്രി ജോഹാന്നാ വാങ്കെയും, ജര്‍മ്മന്‍ വ്യവസായ മേഖലയും സന്തുഷ്ടരാണ്.