സൗത്ത് ഫ്ളോറിഡ: അയിരൂര്‍ പ്ലാങ്കമണ്ണ്
പൊടിപ്പാറ ആനക്കല്ലില്‍ പരേതരായ എ.എം. തോമസിന്റെയും മറിയാമ്മയുടെയും മകന്
തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്ളോറിഡയില്‍ നിര്യാതനായി. ഭാര്യ
തിരുവനന്തപുരം അച്ഛാവേലില് ആനി മാത്യു. മക്കള്‍: റൂബിന്, റൂബിള്‍,
രോഹിത്. മരുമക്കള്‍: അഞ്ജു, റീറ്റു.
പരേതന് മൂന്നു ദശാബ്ദ കാലം കുവൈറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. കുവൈറ്റ്
സിറ്റി മാര്‍ത്തോമാ പള്ളിയിലെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്.
പൊത്യദര്ശനം: സൗത്ത് ഫ്ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്, ഡിസംബര്‍ 1 ശനിയാഴ്ച
വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ. മൃതദേഹം പിന്നീട് അയിരൂര്‍ കാര്‍മേല്‍
മാര്‍ത്തോമാ പള്ളിയില്‍ സംസ്കരിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു
ജോസഫ്: 954 736 9468