ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ
ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്
മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ ( 426 N West Ave,
Elmhurst, IL 60126) വച്ചു ആഘോഷിക്കും.
ഫാ. അനീഷ് പള്ളിയില്‍, ഫാ. ടോം രാജേഷ് പള്ളിയില്‍ എന്നിവരുടെ മുഖ്യ
കാര്‍മികത്വത്തില്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ
കുര്‍ബാന ആരംഭിക്കുകയും തുടര്‍ന്നു പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന
ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് സാന്റായുടെ വരവേല്പും, ക്രിസ്തുമസ്
കരോളും, കലാപരിപാടികളും, ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.
പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും ഭാരവാഹികളും എല്ലാ ഷിക്കാഗോ ലാറ്റിന്‍
കാത്തലിക് അംഗങ്ങളേയും, മറ്റു സമൂഹത്തിലെ സ്നേഹിതരേയും ഈ ക്രിസ്തുമസ് ആഘോഷ
പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172), ജോമോന്
പണിക്കത്തറ (630 373 2134), ബിനു അലക്സ് (630 217 6778), വിജയ്
വിന്‍സെന്റ് (847 909 1252).