കൊച്ചി: ശബരിമലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മൂലം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തതായും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
സുഗമമായ തീര്‍ത്ഥാടനം സാധ്യമാകുന്നുണ്ടെന്നും ക്രമസമാധാനം നില നിര്‍ത്താന്‍ നിരോധനാജ്ഞ ആവശ്യമാണെന്നും നിരീക്ഷക സമതി ഇക്കാര്യം അറിയിച്ചെന്നും 144 പിന്‍വലിക്കണമെന്ന ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.