താന്‍ രഥയാത്ര നടത്തുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളില്‍ അമിത് ഷായുടെ രഥയാത്ര നിരോധിച്ചതിനെതിരെയാണ് വെല്ലുവിളിയോടെ ഷാ രംഗത്ത് എത്തിയത്. ആര് അനുമതി നിഷേധിച്ചാലും ബംഗാളില്‍ രഥയാത്ര നടത്തുമെന്ന് ഷാ വ്യക്തമാക്കി. ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കല്‍ക്കത്താ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുമതി നിഷേധിച്ചതിനെ കോടതിയും ശരിവെച്ചു.
അമിത് ഷായുടെ രഥയാത്ര കലാപം ലക്ഷ്യംവെച്ചാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കോടതി ഉത്തരവുകളെ വെല്ലുവിളിച്ചുകൊണ്ട് അമിത്ഷാ രഥയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
നിലവില്‍ ബിജെപി ഏറെ ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ആറ് സീറ്റുകള്‍ ബംഗാളില്‍ ബിജെപിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. അതുകൊണ്ടു തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ വലിയ പ്രചരണങ്ങള്‍ക്കാണ് ബിജെപി തയാറെടുക്കുന്നത്.