ശബരിമലയില്‍ ഒരു പ്രശ്നങ്ങളുമില്ല, ആര്‍ക്കും ദര്‍ശനം നടത്താമെന്നും ഹൈക്കോടതി
Published on 10 December, 2018
ശബരിമലയില്‍
നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി. `സമാധാനപരമായ അന്തരീക്ഷമാണ്
നിലനില്‍ക്കുന്നതെന്നും ആര്‍ക്കും പോയി ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും ഇത്
സംബന്ധിച്ച് ഹര്‍ജ്ജികള്‍ തീര്‍പ്പാക്കി ഹൈ്ക്കോടതി
വ്യക്തമാക്കി.
ചാലക്കുടി സ്വദേശികളായ ബിപിന്‍, ദിപിന്, അഖില്‍ എന്നിവരാണ്
ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.
ഇവരുടെ ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
നവംബര്‍
29ന് പമ്പയില്‍ വെച്ച് പൊലീസ് തടഞ്ഞെന്നാണ് ഇവര്‍ ആരോപിച്ചത്. എന്നാല്‍
അത്തരത്തിലുള്ള യാതൊരു പ്രശ്നുവും ശബരിമലയിലില്ലെന്നു പറഞ്ഞ കോടതി ഇവരുടെ
ഹര്‍ജികള്‍ തീര്‍പ്പാക്കുകയായിരുന്നു. മൂന്നുപേര്‍ക്കും എപ്പോള്‍ വേണമെങ്കിലും
ശബരിമലയില്‍ പോകാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ഹൈക്കോടതി
നിയോഗിച്ച നിരീക്ഷകസമിതി സന്നിധാനത്തെത്തി സ്ഥിതിഗതികളില്‍ തൃപ്തി
രേഖപ്പെടുത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല