ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്
ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന് സൂചന. തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം പാര്‍ട്ടി
കാഴ്ച്ചവയ്ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ
ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി എ ഐ സി സി ജനറല്‍
സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയ്പൂരിലേക്ക്
പോകാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ അഞ്ചു
സംസ്ഥാനങ്ങളിലെയും ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. തെലങ്കാനയില്‍ ടിആര്‍എസ്
ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഛത്തീസ്ഗഡിലും ബിജെപിയും കോണ്‍ഗ്രസും
ഇഞ്ചോടിഞ്ച ്പോരാട്ടത്തിലാണ്.
വ്യക്തമായ ആധിപത്യത്തോടെ കോണ്‍ഗ്രസ് ലീഡ്
ഉയര്‍ത്തിയത് ബിജെപി ക്യാമ്ബില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയുന്നത്. ഭരണകക്ഷിയായ ബിജെപി കേവലം ഒമ്ബതു
സീറ്റില്‍ മാത്രമാണ് ലീഡ് ചെയുന്നത്.
കോണ്‍ഗ്രസ് ജയിച്ചാല്‍
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന കരുതപ്പെടുന്ന സച്ചിന് പൈലറ്റ്,
അശോക് ഗെലോട്ട് എന്നിവരും ലീഡ് ചെയുന്നുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ
ലീഡ്് ചെയുന്നത് ബിജെപിക്ക് ചെറിയ ആശ്വാസം പകരുന്നുണ്ട്.
അതേസമയം
ബിജെപി കഴിഞ്ഞ തവണ ജയിച്ച 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയുന്നത്. ഇതിനു
പുറമെ അഞ്ച് സീറ്റിങ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ടെന്നാണ്
റിപ്പോര്‍ട്ടുകള്‍