മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക എപ്പിംഗില്‍ സ്വന്തമാക്കിയ സ്ഥലത്തില്‍ ദേവാലയ നിര്‍മാണത്തിന് വിറ്റല്‍സി കൗണ്‍സില്‍ അനുമതി നല്കി. എപ്പിംഗില്‍ ഹനം ഫ്രീവേക്ക് സമീപമുള്ള രണ്ടേ മുക്കാല്‍ എക്കര്‍ സ്ഥലത്താണ് കത്തീഡ്രല്‍ ദേവാലയത്തിനും പാരീഷ് ഹാളിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള അനുമതി നല്‍കിയിരിക്കുന്നത്.
മെല്‍ബണിലെ സീറോ മലബാര്‍ സഭാഗംങ്ങളായ ബെനിറ്റ് സേവ്യര്‍, ജെനി റിജൊ എന്നിവരാണ് ടൗണ്‍ പ്ലാനിംഗും ദേവാലയത്തിന്റെ ഡിസൈനിംഗും നിര്‍വഹിച്ചത്. കത്തീഡ്രല്‍ ഇടവകാഗംങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയത്തിന്റെയും പാരീഷ് ഹാളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍