ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ
നേത്യത്വനിരയിലെ പ്രമുഖനും മുന്‍ ജനറല്‍ കൗണ്‍സിലംഗവും ഒര്‍ലാന്റോ ഐ.പി
സി ദൈവസഭ വൈസ് പ്രസിഡന്റുമായ റാന്നി നെല്ലിക്കമണ്‍ മുരുപ്പേല്‍ ബ്രദര്‍
എം.എ ജോര്‍ജ് (77) ഫ്ളോറിഡയില്‍ നിര്യാതനായി. ഭാര്യ മേരി ജോര്‍ജ്
മാവേലിക്കര വെട്ടിയാര്‍ പീടികയില്‍ പുത്തന്‍പുരയില്‍ കുടുംബാഗമാണ് .
മക്കള്‍: ഏബ്രഹാം, ജേക്കബ്, ജെസ്സി
ഭൗതീക ശരീരം ഡിസംബര്‍ 21 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ
ഒര്‍ലാന്റോ ഐ.പി.സി സഭയില്‍ (Address: IPC Orlando, 11531 Winter Garden
Vineland Rd, Orlando, FL 32836) പൊതുദര്‍ശനത്തിനു വെയ്ക്കും. 22 ശനിയാഴ്ച
രാവിലെ 9 ന് സംസ്ക്കാര ശുശ്രൂഷകള്‍ സഭാഹാളില്‍ ആരംഭിക്കുകയും തുടര്‍ന്ന്
12 മണിക്ക് ഒര്‍ലാന്റോ ഐ.പി.സി സഭയുടെ ചുമതലയില്‍ സംസ്ക്കരിക്കുന്നതുമാണ്.
പി.സി.എന്‍.എ.കെ യുടെ പ്രഥമ സെക്രട്ടറി , ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ
ദേശിയ ഭാരവാഹി, ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്
ട്രഷറാര്‍, സെക്രട്ടറി, ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി
സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ഐ.പി.സി
തിയോളജിക്കല്‍ സെമിനാരിയുടെ സെനറ്റ് അംഗവും ഐ.പി.സി എജ്യുക്കേഷണല്‍ ആന്റ്
വെല്‍ഫയര്‍ സൊസൈറ്റിയുടെ മുന്‍ ചെയര്‍മാനും ആയിരുന്നു.
ബ്രദര്‍ എം.എ.ജോര്‍ജിന്റെ നിര്യാണത്തില്‍ വിവിധ പെന്തക്കോസ്ത് സഭാ നേതാക്കള്‍ അനുശോചനം അറിയിച്ചു.
സംസ്ക്കാര ശുശ്രൂഷ LIVE : www.ipcorlando.org/live
വാര്‍ത്ത: നിബു വെള്ളവന്താനം