ഡാലസ്: ക്രിസ്മസ് ദിനങ്ങളെ ദൈവസ്നേഹത്തിന്റെ കുളിര്‍മ്മയാല്‍ നിറയ്ക്കുവാന്‍ പി. വി. തൊമ്മി സംഗീതനിശ കരോള്‍ട്ടനില്‍. നൂറിലേറെ പ്രശസ്ത ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ പി. വി. തൊമ്മിയുടെ ജീവിത കഥയും ഗാനരചനയുടെ പിന്നാമ്പുറകഥകളും കോര്‍ത്തിണക്കിയ അത്യപൂര്‍വ്വ അനുഭവമാകും എന്തതിശയമേ 2018. കേവലം 38 വയസുവരെ മാത്രം ജീവിച്ച് ദൈവത്തിനായി കത്തിജ്വലിച്ച ഈ ദൈവഭൃത്യന്റെ ത്യാഗോജ്വലമായ ജീവിതം ഹൃദയങ്ങളെ ചലിപ്പിക്കുന്ന അനുഭവമാകും.
ഡിസംബര്‍ 16 ന് വൈകിട്ട് 6 മുതല്‍ 8.30 വരെ കരോള്‍ട്ടനിലുള്ള ബിലീവേഴ്സ് ബൈബിള്‍ ചാപ്പലില്‍ (2116 old Den ton Road, Carroll ton) ) വച്ചു നടത്തപ്പെടുന്ന ഈ പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. വൈഎംഇഎഫ് ഡാലസാണ് സംഘാടകര്‍.