ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 42 റണ്‍സിന്റെ ജയം. 166 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വിനയ്കുമാര്‍(25), ഡാനിയേല്‍ വെറ്റോറി എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തയുടെ ബൗളിങ്ങിനെ അല്പമെങ്കിലും ചെറുത്തുനിന്നത്.
കൊല്‍ക്കത്തയ്ക്കുവേണ്ടി ബാലാജി 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ജാക് കാലിസ്, ഷാക്കിബ് അല്‍ ഹസ്സന് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 64ഉം മന്‍വീന്ദര്‍ ബിസ്ല 46ഉം റണ്‍സെടുത്തു.
ബാംഗ്ലൂരിന് വേണ്ടി സഹീര്‍ ഖാന്, വിനയ് കുമാര്‍, മുത്തയ്യ മുരളീധരന് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.