Image

അഞ്ചാം മന്ത്രി: അടിയന്തര യുഡിഎഫ്‌ യോഗം ഇന്നു വൈകുന്നേരം

Published on 10 April, 2012
അഞ്ചാം മന്ത്രി: അടിയന്തര യുഡിഎഫ്‌ യോഗം ഇന്നു വൈകുന്നേരം
തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അനൂപ്‌ ജേക്കബിന്റെ സത്യപ്രതിജ്ഞ എന്നീ കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ ഇന്ന്‌ വൈകുന്നേരം യുഡിഎഫ്‌ അടിയന്തര യോഗം തിരുവനന്തപുരത്ത്‌ ചേരും.

ലീഗ്‌ വിഷയത്തില്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. അഞ്ചാം മന്ത്രിപദം നല്‍കാനാവില്ലെന്നും പകരം ക്യാബിനറ്റ്‌ റാങ്കോടെ നോര്‍ക്ക അധ്യക്ഷസ്‌ഥാനം എന്നതുമാണു കോണ്‍ഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന നിര്‍ദേശം. അതല്ലെങ്കില്‍ സ്‌പീക്കര്‍ സ്‌ഥാനമോ, രാജ്യസഭാ സീറ്റോ നല്‍കാമെന്ന നിര്‍ദേശവും ലീഗിനെ അറിയിച്ചിട്ടുണ്ട്‌.

എന്നാല്‍ സ്‌പീക്കര്‍ സ്‌ഥാനം രാജിവച്ചാല്‍ ജി. കാര്‍ത്തികേയന്‍ മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്‌. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ്‌ ഇടപെട്ട്‌ കാര്‍ത്തികേയനെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്‌.

യോഗത്തില്‍ നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പു സബന്ധിച്ച വിഷയത്തിലും തീരുമാനം കൈക്കൊള്ളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക