ജീവിതത്തിന് തിരക്കുകള്‍
നീങ്ങവെ,
ഒറ്റയ്ക്കിരുന്നു തളര്‍ച്ചകള്‍
തീര്‍ക്കവെ,
നല്ലൊരോര്മ്മയായ് മനസ്സില്‍
തളിര്‍ക്കുന്നു
അക്ഷരക്കൂട്ടവും,
കാവ്യശകലങ്ങളും,
സൗഹൃദം തീര്‍ക്കുന്ന
പൊട്ടിച്ചിരികളും !
നന്മതന് ചെറുതിരിതന്‍
വെളിച്ചത്തില്നി-
ന്നുതിര്ക്കുന്ന
വാക്കിന് സുഗന്ധമേ,
'നന്ദി' നിനക്കും
ഈ കൂട്ടുകാര്‍ക്കും.