Image

പൊലീസ് നടപടികളില്‍ പ്രായാശ്ചിത്തം : പ്രാര്‍ത്ഥനാ യജ്ഞവുമായി സെന്‍കുമാറടക്കമുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍

Published on 14 January, 2019
പൊലീസ് നടപടികളില്‍ പ്രായാശ്ചിത്തം : പ്രാര്‍ത്ഥനാ യജ്ഞവുമായി സെന്‍കുമാറടക്കമുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍

 ശബരിമല ആചാരലംഘന വിഷയത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളില്‍ പ്രായശ്ചിത്തം ചെയ്യുവാനായി പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ച്‌ ഒരു കൂട്ടം റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍. മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചത്.

പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര മുറ്റത്തായിരുന്നു ചടങ്ങിന്റെ വേദി. യജ്ഞം ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 30 ല്‍ അധികം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. പന്തളം കൊട്ടാരം അംഗം പി.ജി.ശശികുമാര വര്‍മ്മയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെല്ലാം പല താല്‍പര്യങ്ങളും കാണും, അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണ്. എന്നാല്‍ ശബരിമലയില്‍ അതുണ്ടായില്ല. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക