മുംബൈ: സിനിമാ നിര്‍മാതാവും മുന്‍ എന്‍സിപി നേതാവുമായ പപ്പു ലാദ് (51) നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിന് സമീപത്തുള്ള ഗണപതി ക്ഷേത്രത്തിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് പപ്പു ലാദിനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറുപ്പ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഒരു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറുടെ ഭീഷണിയില്‍ മനം നൊന്ത് ജീവന് അവസാനിപ്പിക്കുകയാണെന്നാണ് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നത്. പപ്പു ലാദിന്റെ മകന് അങ്കൂര്‍ ലാദിന്റെ പരാതിയെതുടര്‍ന്ന് ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.എല്‍ ജി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നിരവധി മറാത്തി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് പപ്പു ലാദ്.