ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെന്ന പേരില്‍ 51 പേരുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് സര്‍ക്കാര്‍ അടി ചോദിച്ചു വാങ്ങിയത് പോലെയാണെന്ന് അദ്ദേഹം സന്നിധാനത്ത് പറഞ്ഞു. സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത് നീതി കേടാണ്. എന്നാല്‍ പന്തളം കൊട്ടാരം സര്‍ക്കാരുമായി സമവായ ചര്‍ച്ചയ്ക്ക് തയാറാണ്.
ഈ മണ്ഡലകാലത്ത് സംഭവിച്ച പ്രശ്നങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് കുറയുന്നതിന് ഇത് കാരണമായി. കൊട്ടാരത്തെ സംബന്ധിച്ചിടത്തോളം ഇത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.