ഡബ്ലിന്‍: ഡബ്ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ദിര ഗാന്ധി സ്റ്റഡി സെന്ററും ഒഐസി സി അയര്‍ലന്‍ഡിന്റേയും നേതൃത്വത്തില്‍ 'കേരള റീ ബില്‍ഡ് 2009' എന്ന പേരില്‍ എക്സെലന്‍സി അവാര്‍ഡ് നല്കുന്നു.
കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ പുനരുദ്ധാരണത്തിനു നേതൃത്വം നല്കുന്ന വ്യക്തികളില്‍ നിന്നും ജനപ്രതിനിധികളില്‍നിന്നും ഏറ്റം മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിക്ക് ആണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവാര്‍ഡ് കമ്മിറ്റിയുടെ ചെയര്മാന് ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍ ആണ്. അനീഷ് കെ ജോയി, സാബു.വി.ജെ എന്നിവര്‍ അംഗങ്ങളാണ്. അവാര്‍ഡ് ജേതാവിനു ഡബ്ലിനില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്കാരം സമ്മാനിക്കും.
ദ്രോഗ്ഹെഡായില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനീഷ് കെ. ജോയ് സ്വാഗതവും വൈസ് പ്രസിഡന്റ് വിനോയ് പനച്ചിക്കല്‍ നന്ദിയും പറഞ്ഞു. നേതാക്കളായ എമി സെബാസ്റ്റ്യന്‍, ജോര്‍ജ് വര്‍ഗീസ്, ജിജോ കുര്യന്, പ്രിന്‍സ് ജോസഫ്, ജിബിന്‍ എബ്രഹാം, എല്‍ദോ സി ചെമ്മനം, ഷാജി പി. ജോണ്‍, ഷിജു ശാസ്താന്കുന്നേല്, മാത്യു വര്‍ഗീസ് , മനോജ് മെഴുവേലി, പ്രേംജി ആര്. സോമന്, സാബു ഐസക് , ജോജി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.