നവകേരള നിര്‍മ്മിതിക്ക് ഫോമ തിരുവല്ല കടപ്രയില്‍ നിര്‍മ്മിക്കുന്ന മാതൃക ഗ്രാമം 'ഫോമാ വില്ലേജ് 'പ്രൊജക്ടില്‍ ആദ്യ ഘട്ടത്തില്‍ നാല്‍പ്പത് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചു .ഫോമാ പ്ര്സിഡന്റ് ഫിലിപ്പ് ചാമത്തില്‍,തിരുവല്ല വില്ലേജ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന് , ട്രഷറര്‍ ഷിനു ജോസഫ് തുടങ്ങായവരുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശമായ കടപ്രയില്‍ വീടുകള്‍ ലഭിക്കേണ്ട കുടുംബങ്ങളുടെ ഒരു യോഗം വിളിക്കുകയുണ്ടായി .
പ്രാരംഭ ഘട്ടത്തില്‍ പദ്ധതി പ്രദേശത്ത് കുടിലുകളും, താല്‍ക്കാലിക സംവിധാനങ്ങളും ഒരുക്കി താമസിക്കുന്ന കുടുബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് . ഫോമയുടെ വില്ലേജ് പ്രോജക്ടിന് തുടക്കം കുറിക്കുമ്പോള്‍ ഇവരെയെല്ലാം മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട് .ഫോമാ വില്ലേജ് പ്രോജക്ട് പണി പൂര്‍ത്തിയാകുന്നത് വരെ നാല്‍പ്പത് കുടുംബങ്ങള്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം പത്തനം തിട്ട ജില്ലാ ഭരണകൂടം നല്‍കും .അതോടെ ആ പ്രശനത്തിനും പരിഹാരമായതായി ഫിലിപ്പ് ചാമത്തില്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ പറഞ്ഞു.
വീടുകള്‍ പൂര്‍ത്തിയാകുന്നത് വരെ അവരെ സുരക്ഷിതമായി താമസിക്കുവാന്‍ സര്‍ക്കാര്‍ തന്നെ അവസരം ഉണ്ടാക്കുന്നതില്‍ ഫോമയ്ക്കും സന്തോഷമുണ്ട് .ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറിയുടെ ഒരു ഓഡിറ്റോറിയം ഇതിനായി ഉപയോഗപ്പെടുത്തും .
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു സഹായം ലഭിക്കുമ്പോള്‍ സമയബന്ധിതമായി വീടുകളുടെ പണി പൂര്‍ത്തിയാക്കുവാനും , തീരുമാനിച്ച സമയത്തിലുള്ളില്‍ തന്നെ താക്കോല്‍ ദാനം നിര്‍വഹിക്കുവാനും സാധിക്കുകയും , കുറച്ചു കൂടി ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനെ കുറിച്ചു ആലോചിക്കുവാനും കഴിയുമെന്ന് പ്രോജക്ട് ചെയര്മാന് ഉണ്ണികൃഷ്ണന് പറഞ്ഞു .രണ്ടാം ഘട്ട പദ്ധതിയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് നല്കാന് സാധിക്കും .നിരണം, തലവടി, കടപ്ര, മാന്നാര്‍ തുടങ്ങിയ മേഖലകളില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഫോമയുടെ തിരുവല്ല വില്ലേജ് പ്രോജക്ടില്‍ ഇടം ലഭിക്കും.
അങ്ങനെ മാക്സിമം ഉപഭോക്താക്കള്‍ക്ക് ഫോമയുടെ സഹായം എത്തിക്കുകയാണ് ലക്ഷ്യം.വീടില്ലാത്തവര്‍ക്ക് വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന വലിയ പ്രോജക്ടാണ് ഫോമാ വില്ലേജ് പ്രോജക്ട് .കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്ന ഭവന പദ്ധതി നവകേരള നിര്‍മ്മിതിയില്‍ ഒരു നാഴികക്കല്ലാകും .ജൂണ്‍ മാസത്തോടെ ഇരുപതോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫോമാ കേരളാ കണ്‍വന്‍ഷനില്‍ വച്ച് താക്കോല്‍ ദാനം നിര്‍വഹിക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത് .അതുകൊണ്ടാണ് ശിലാസ്ഥാപനം നിര്‍വഹിച്ച ഉടനെ തന്നെ വീടുകളുടെ നിര്‍മാണത്തിനുള്ള ഒരുക്കനകളും ദ്രുതഗതിയില്‍ നടക്കുന്നത് .
ഇന്ന് ഫോമാ സംഘടിപ്പിച്ച മീറ്റിങ്ങില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ട്രഷറര്‍ ഷിനു ജോസഫ് , തിരുവല്ല ഫോമാ വില്ലജ് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന് , പ്രദീപ് നായര്‍ , സാം ആന്റോ , പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്ഗ്എസ് , ഫോമാ വില്ലജ് പ്രോജക്ട് കണ്‍വീനര്‍ അനില്‍ എസ് ഉഴത്തില്‍,വില്ലജ് ഓഫീസര്‍ ബിജുമോന് പാപ്പച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.