ബിജെപി യുവ നേതാവും സുല്‍ത്താന്‍പൂര്‍ എംപിയുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധം സഹോദരനായ രാഹുല്‍ ഗാന്ധിയുമായി പുലര്ത്തിരുന്നതായി റിപ്പോര്‍ട്ട്.
2009 ലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ തനിക്ക് അപരിചതമായ നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി വരുണ്‍ ഗാന്ധി അടുപ്പമുള്ളവരോട് പറഞ്ഞതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയായിരുന്നു വിളിച്ചത്. പ്രസംഗത്തിന്റെ പേരില്‍ തന്നെ ജ്യേഷ്ഠന് ശകാരിച്ചതായി വരുണ്‍ പറഞ്ഞതായിട്ടാണ് വിവരം.
വരുണിന്റെ വിവാദ പ്രസംഗത്തെ പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ പരസ്യമായി ശകാരിച്ചിരുന്നു. തങ്ങളുടെ കുടുംബം പിന്തുടരുന്ന മൂല്യങ്ങള്‍ വിരുദ്ധമാണ് വരുണിന്റെ പ്രസംഗം.
വരുണിന്റെ പ്രസംഗം വേദനിപ്പിച്ചു. പ്രിയങ്ക പറഞ്ഞിരുന്നു.
മകള്‍ മരിച്ച വരുണിനെ സാന്ത്വനിപ്പിക്കാന്‍ രാഹുലും പ്രിയങ്കയും രാഷ്ട്രീയ വൈര്യം മറന്ന് എത്തിയിരുന്നു. സ്വന്തം കുടുംബ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന വരുണിനെ നെഹ്റുവിനെയും ഇന്ദിരയയും തള്ളിപറയുന്ന ബിജെപി രാഷ്ട്രീയത്തില്‍ നിന്നും അകലുന്ന സൂചനയാണ് പുറത്ത് വരുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ വരുണിന് താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.